
ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ.ലൈഫ് മിഷൻ പിരിച്ച് വിടുമെന്നല്ല, അഴിമതിമുക്തമായി നടപ്പിലാക്കുമെന്നാണ് താൻ പറഞ്ഞത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ പിരിച്ച് വിടുമെന്ന് നേരത്തെ എം.എം ഹസൻ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയായെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ, കോഴിക്കോട് നടന്ന യോഗത്തിൽ എം.എം ഹസനെ തള്ളി കെ.പി സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നിരുന്നു. എന്നാൽ, മുല്ലപ്പള്ളിയുടെ നിലപാടിന് പിന്നാലെ എം.എം ഹസനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്. യു.ഡി.എഫ് കൺവീനർ അങ്ങനെ പറഞ്ഞിട്ടില്ലയെന്നായിരുന്നു ചെന്നിത്തലയുടെ ന്യായീകരണം.