0 Comments

കേരളത്തിലെ ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ച്‌ നിയമസഭയില്‍ ആശങ്ക പങ്കുവച്ച്‌ മുസ്ലീംലീഗ് MLA യും, വേങ്ങര നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ KNA ഖാദറാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്ത് BJPയുടെ വളര്‍ച്ചയെക്കുറിച്ചും,അതിന് തടയിടാനുള്ള മാര്‍ഗത്തെക്കുറിച്ചും ഖാദർ സംസാരിച്ചു. ഇനിയൊരു പതിനഞ്ച് വര്‍ഷം കഴിയുബോള്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിന്റെ പടിവാതില്‍ക്കലെത്തുമെന്നും, ബി.ജെ.പിയുടെ വളര്‍ച്ച തടയണമെങ്കില്‍ ഇടതുപക്ഷം കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ശ്രമിക്കുന്നതിനുപകരമായി ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ കോൺഗ്രസും, സി.പി.എമ്മും കേരളത്തിൽ ഒന്നിച്ച് നിൽക്കേണ്ടതായ സാഹചര്യം വരുമെന്നും എം.എൽ.എ നിയമസഭയിൽ പറഞ്ഞു.താൻ പറയുന്നത് വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലന്നും ഖാദർ കൂട്ടിച്ചേർത്തു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!