
നിയമസഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും ആർ.എം.പി നേതാവ് കെ.കെ രമ മത്സരിക്കുമെന്ന് സൂചന.യു.ഡി.എഫ് പിന്തുണയോടെയാവും രമ മത്സരിക്കുക. രമയെ പിന്തുണയ്ക്കാൻ യു.ഡി.എഫ് തത്ത്വത്തിൽ തീരുമാനിച്ചതായാണ് വിവരം.നേരത്തെ, വടകര സീറ്റ് ഏറ്റെടുക്കണമെന്ന് മുസ്ലീം ലീഗിൽ അഭിപ്രായം ഉയർന്നെങ്കിലും, കെ.കെ രമ മത്സരിക്കുകയാണങ്കിൽ ലീഗ് പിന്തുണയ്ക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കെ.കെ രമയുടെ ആർ.എം.പിയും, യു ഡി എഫ് സഖ്യവും ചേർന്ന ജനകീയ മുന്നണി വൻ നേട്ടമുണ്ടാക്കിയിരുന്നു. കെ.കെ രമ മത്സരിച്ചാൽ സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. എന്നാൽ, സീറ്റിൽ രമമാത്രം ആർ.എം.പി യിൽ നിന്നും മത്സരിക്കണമെന്ന നിബന്ധനയാണ് കോൺഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.എൽ.ഡി.എഫിൽ എൽ.ജെ.ഡിയവും സീറ്റിൽ മത്സരിക്കുക.