0 Comments

കൊവിഡിനും, പക്ഷിപ്പനിഭീതിക്കും പിന്നാലെ, അഞ്ജാത രോഗ ഭീതിയിൽ ആലപ്പുഴ. വളർത്തുപൂച്ചകൾകൂട്ടത്തോടെ
ചത്തൊടുങ്ങുന്നത്ആശങ്കയുണർത്തുകയാണ്.ആലപ്പുഴയിലെ വീയപുരം പ്രദേശത്താണ് പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ആഹാരം കഴിക്കാതെ മയങ്ങിവീഴുന്ന പൂച്ചകൾ ഏതാനും ദിവസത്തിനകം ചത്ത് വീഴുകയാണ്,ചത്തുവീഴുന്നതിന് മുൻപ് പൂച്ചകളുടെ കണ്ണുകൾ രക്തവർണ്ണമാകുകയും, കൺപോളകൾ വിണ്ടുകീറുകയും ചെയ്യാറുണ്ടെന്ന് വീട്ടുടമകൾ പറയുന്നു. വീയപുരം പ്രദേശത്തെ നിരവധി വളർത്തുപൂച്ചകളാണ് ദിവസങ്ങൾക്കുള്ളിൽചത്തൊടുങ്ങിയിരിക്കുന്നത്. കോവിഡിനും, പക്ഷിപ്പനിക്കും പിന്നാലെവളർത്തുപൂച്ചകളിലും അജ്ഞാതരോഗം കണ്ടതോടെ വീയപുരത്തെ പൊതുജനങ്ങൾ ഭീതിയിലാണ്. കൃഷി സീസണായതിനാൽ നെൽകൃഷി സംരക്ഷണത്തിന് പാടത്ത് വെയ്ക്കുന്ന വിഷം കഴിച്ച എലികളെ പൂച്ചകൾ ഭക്ഷിക്കുന്നതാവാം മരണകാരണമെന്നും പറയപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ സംഭവസ്ഥലത്ത് പരിശോധനയ്ക്കെത്തിയിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!