
തീയേറ്റുകൾ ഉത്സവ ലഹരിയിലാക്കി വിജയ് ചിത്രം മാസ്റ്റർ. ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മാസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾക്കിടയിലും വൻ തിരക്കാണ് തീയേറ്ററുകളിൽ അനുഭവപ്പെട്ടത്. നിറഞ്ഞ മനസ്സോടെയാണ് ആരാധകരും, പ്രേക്ഷകരും തീയേറ്റർ വിട്ടിറങ്ങിയത്. പടത്തിന് ശേഷം പല തീയേറ്ററുകളിലും ആരാധകർ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചുമാണ് ആഘോഷിച്ചത്. കണ്ടിറങ്ങിയ മിക്ക ആളുകളും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.ഏറെ നാളുകൾക്ക് ശേഷം തീയേറ്റർ തുറന്നതിൻ്റെ സന്തോഷം പല പ്രേക്ഷകരുടെയും മുഖത്ത് കാണാമായിരുന്നു. മികച്ച അഭിപ്രായം ലഭിച്ചതോടെ ചിത്രം പൂരപ്പറമ്പായി മാറുമെന്നാണ് തീയേറ്റർ ഉടമകളുടെയും, അണിയറ പ്രവർത്തകരുടെയും പ്രതീക്ഷയും..