
വിമുക്തഭടൻ്റെ വ്യാജ മേൽവിലാസത്തിൽ എറണാകുളം, ശിശുക്ഷേമ സമിതിയിൽ നിന്നും പതിനാലുകാരി പെൺകുട്ടിയെ
ദത്തെടുത്ത് അറുപതുകാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോര്‍ട്ട് തേടി. ഇക്കാര്യത്തിൽ മുൻശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സംഭവത്തില്‍ മുന്ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമസമിതി ഇയാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്നാണ് വിവരം. പെൺകുട്ടിയുടെ സഹോദരി കൗൺസിലിങിനിടയിൽ തുറന്ന് പറഞ്ഞപ്പോഴാണ് പീഢന വിവരം പുറത്തായത്.