
കേരളം ഏറെ പ്രതീക്ഷയോടെ വരവേറ്റ കൊച്ചി മെട്രോ നഷ്ടത്തിലെന്ന് കണക്കുകൾ. മെട്രോയിൽ യാത്രക്കാർ കയറിയാലും, ഇല്ലെങ്കിലും നഷ്ടം സർക്കാരിന് തന്നെയാണ്.പ്രതിദിന നഷ്ടം 85 ലക്ഷം രൂപയെന്ന് കണക്കുകൾ. വാർഷിക നഷ്ടം 310 കോടിയും. ലോക്ഡൗണിനു മുന്‍പു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോള്‍ വെറും 24000 എത്തിനില്‍ക്കുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരയാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കുകയോ ചെയ്താല്‍ മാത്രമേ നഷ്ടമായ യാത്രക്കാരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. എങ്കില്‍ കൂടി നഷ്ടം നികത്താനാകില്ല, പക്ഷേ ഒരു പരിധി വരെ നഷ്ടം കുറയ്ക്കാനാകും. എങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് മെട്രോ കുതിക്കുമെന്ന് തന്നെയാണ് സർക്കാറിൻ്റെയും പ്രതീക്ഷ.