0 Comments

രാജ്യത്ത് കർഷക സമരം അൻപത്തിയൊന്നാം ദിവസത്തിലേക്ക്.കാർഷിക ബില്ലുകൾ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും, പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിട്ടും, അന്തിമ വിധി വരുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലന്ന നിലപാടിലാണ് കർഷകർ. നിലനിൽപ്പിനായി തങ്ങൾ പോരാട്ടം നടത്തുമ്പോൾ, താൽക്കാലിക ആശ്വാസ നടപടികളോട് വിട്ടുവീഴ്ച വേണ്ടയെന്ന നിലപാടും കർഷക സംഘടനകൾക്കുണ്ട്. കോടതി നടപടികളിൽ വിശ്വാസമർപ്പിക്കുന്ന കർഷകർക്ക് കേന്ദ്ര സർക്കാറിൻ്റെ സമരത്തോടുള്ള സമീപനത്തിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് സമരം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ സഭയുടെ നേത്യത്വത്തിൽ പോയിരിക്കുന്ന കർഷകസംഘം ഇന്ന് കർഷകസമരവേദിയിൽ എത്തും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *