0 Comments

മകരവിളക്ക് മഹോൽസവത്തിനൊരുങ്ങി ശബരിമല. ഈ വർഷത്തെ പ്രധാന ഉത്സവാഘോഷങ്ങൾ മകരവിളക്കോടെ സമാപ്തി കുറിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന്പുറപ്പെട്ടത്ദീപാരാധനയ്ക്ക്മുൻപായിസന്നിധാനത്തെത്തിച്ചേരും.കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും, ആചാരാനുഷ്ഠാനങ്ങളിൽ മാറ്റമില്ലാതെയാണ് ചടങ്ങുകൾ നടത്തുന്നത്. ഇത്തവണ മകരവിളക്ക് മഹോത്സവത്തിൽ സന്നിധാനത്തേക്ക് 5000 പേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല. ഉച്ചക്ക് ഒരു മണിക്ക് മുൻപായി എത്തുന്നവരെ മാത്രമേ സന്നിധാനത്ത് പ്രവേശിപ്പിക്കുകയുള്ളു. ഇതിനിടയിൽ ശബരിമലയിലെ വരുമാന പ്രതിസന്ധി പരിഹരിക്കാൻ അയ്യപ്പഭക്തർ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *