0 Comments

പി.സി ജോർജിൻ്റെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എം.എൽ.എ. പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കില്ല. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും,മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങള്‍ വേണ്ടെന്നും പൂഞ്ഞാര്‍ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോര്‍ജ് ശ്രമിക്കേണ്ടതെന്നും ജോസഫ് വ്യക്തമാക്കി.
തൻ്റെ മകന്‍ അപു ജോണ്‍ ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവില്‍ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച്‌ കാലം കൂടി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം മത്സരിക്കുന്ന കാര്യം മാത്രമേ ആലോചിക്കുന്നുള്ളുവെന്നും പി.ജെ ജോസഫ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!