0 Comments

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. കണ്ണൂർജില്ലയിലെ ഈസ്റ്റ്വള്ളായി യു.പിസ്കൂൾപ്രധാനാധ്യാപകൻ വി.പിവിനോദാണ്അറസ്റ്റിലായത്.ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. മകൻ്റെ പാഠപുസ്തകം വാങ്ങാൻ സ്കൂളിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. കൊവിഡ് സമയം പരിഗണിച്ച്, കുട്ടികൾക്ക് പകരം രക്ഷിതാക്കൾ സ്കൂളിലെത്തി പാഠപുസ്തകങ്ങൾ വാങ്ങണമെന്നനിർദ്ദേശമുണ്ടായിരുന്നു.ഇതിനെത്തുടർന്നാണ് യുവതി സ്കൂളിലെത്തിയത്. ഓഫിസിൽ കയറ്റിയ പ്രധാനാധ്യാപകൻ യുവതിയോട് അപമര്യാദയായി പെരുമാറി, പീഢിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.വിനോദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *