0 Comments

നിയമസഭയിൽ തനിക്കെതിരായി ഉന്നയിച്ച വ്യക്തിഗത ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പി.ടി തോമസിൻ്റെ ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.പി.ടി തോമസിനെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയും ചെയ്തു.
” മുഖ്യമന്ത്രിയെ പി.ടി തോമസിനറിയില്ല, തൻ്റെ മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ മുറിയ്ക്കുള്ളിലായിരുന്നു. ഇക്കാര്യം അറിയില്ലേ? മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല.തലയുയർത്തി നിൽക്കാനുള്ള നെഞ്ചുറപ്പ് ഈ ശരീരത്തിനുണ്ട്. തൻ്റെ വീട്ടുകാരെ ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല. വിവാദഭൂമിയിടപാടിൽ ഇറങ്ങിയോടിയത് തൻ്റെ സ്റ്റാഫല്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *