0 Comments

നിയമസഭ സമ്മേളനത്തിനിടയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് തൃക്കാക്കര എം.എൽ.എ പി.ടി തോമസ്. മുഖ്യമന്ത്രി സ്വർണക്കടത്തിനും, കള്ളക്കടത്തിനും കൂട്ട് നിന്നുവെന്ന് പറഞ്ഞ പി.ടി തോമസ്, പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ആരോപിച്ചു.മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്ന പങ്കെടുത്തു. മുഖ്യമന്ത്രി കമ്യൂണിസ്റ്റാണോയെന്ന് ചോദിച്ചപി.ടിതോമസ്,അധോലോകനായകനാകാതിരിക്കാൻആശംസിക്കുന്നുവെന്നും പറഞ്ഞു. ശിവശങ്കർ നടത്തിയ വിദേശയാത്രയെക്കുറിച്ച് ഓർത്ത് മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേയെന്നും പി.ടി തോമസ് ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയാണ് പിടി തോമസ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായഭാഷയിൽ സംസാരിച്ചത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *