0 Comments

സംസ്ഥാന സർക്കാറിൻ്റെ ബഡ്ജറ്റ് അവതരണം വെള്ളിയാഴ്ച.തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ ജനകീയ ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി തന്നെ സൂചന നൽകിയിട്ടുണ്ട്. തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് അവസാന ബജറ്റിൽ സാധ്യതയേറുന്നത്.കൊവിഡ് പ്രതിസന്ധിയിൽ ആശ്വാസനടപടികൾ തുടരുമെന്ന സൂചന ഇടത് സർക്കാർ നൽകുമ്പോഴും,ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് ഖജനാവ് നീങ്ങുന്നതെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പിണറായി സർക്കാർ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളർച്ച മൈനസ് 3 ശതമാനം പിന്നിട്ടു. ധനകമ്മി കുറച്ച് കൊണ്ടുവന്നെങ്കിലും കൊവിഡ് പ്രതിസന്ധിയാണ് വീണ്ടും താളം തെറ്റിച്ചത്. പ്രവാസികളുടെ മടക്കത്തിൽ വിദേശ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി, ഇതിനുള്ള പരിഹാരമാണ് സർക്കാർ ആലോചനയിലുള്ളത്.സാമ്പത്തിക പ്രതിസന്ധി സർക്കാരിന് മുന്നിലുണ്ടങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്ജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കാൻ സാധ്യത.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!