0 Comments

കാഞ്ഞിരപ്പള്ളി സെൻ്റ്.ഡൊമിനിക് കോളേജ് വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്.രണ്ട് വർഷമായി ജെസ്നയെ കാണുന്നില്ല എന്നായിരുന്നു ഹർജിയുടെ അടിസ്ഥാനം. മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി, കേസ് അന്വേഷിച്ച പത്തനംതിട്ട മുൻ എസ്.പി കെ.ജി.സൈമൺ എന്നിവരായിരുന്നു എതിർകക്ഷികൾ.എന്നാൽ, സാങ്കേതിക പിഴവുകൾ ഏറെയുള്ള, തെളിവുകളില്ലാത്ത ഇത്തരം ഹർജികൾ തള്ളേണ്ടിവരുമെന്ന ഹൈക്കോടതി മുന്നറിയിപ്പിനെത്തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു. 2018 മാർച്ച് 22നാണ് ജെസ്നയ കാണാതായത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *