0 Comments

കൊല്ലത്ത് കുപ്രസിദ്ധ ഹൈവേ മോഷ്ടാവ്, ആലപ്പുഴ എടത്വ സ്വദേശി വിനിതിനെ (40) പോലീസ് സാഹസികമായി പിടികൂടി.വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിനീതിനെ പിടികൂടിയത്. കിളിമാനൂർ പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരനെ കത്തികാട്ടി പണം എടുക്കാൻ ശ്രമം നടത്തിയെങ്കിലും. ഒരു ഓട്ടോ ഇന്ധനമടിക്കാൻ എത്തിയതിനെത്തുടർന്ന് മോഷണശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. മോഷ്ടിച്ചബുള്ളറ്റുമായി ഇയാൾ പിന്നിട് കൊല്ലം കടപ്പാക്കടയിലേക്കാണ് പോയത്. അവിടെ ഒരു കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടരുന്നതായി മനസിലാക്കിയതിനെത്തുടർന്നായിരുന്നു ഇത്.കൊല്ലം സിറ്റിപോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 100ഓളം പോലീസുകാർ സിനിമയെപ്പോലും വെല്ലുന്ന രീതിയിലാണ് പ്രതിയെ പിടികൂടിയത്.അൻപതോളം കേസുകളിൽ പ്രതിയാണ് വിനീത്. നാഷ്ണൽ ഹൈവേയും, എം.സി റോഡും കേന്ദ്രീകരിച്ചായിരുന്നു വിനീതിൻ്റെ കവർച്ചകൾ ഏറെയും. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *