
വിഫോർ കേരള ചെയർമാൻ നിപുൻ ചെറിയാന് ഉപാധികളോടെ ജാമ്യം. ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന് കൊടുത്തതിലൂടെയാണ് നിപുനെ പോലീസ്അറസ്റ്റ്ചെയ്തത്.മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ടതിലൂടെ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. ഇതിന്റെ മഹസര്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയായിരുന്നു കേസ് പരിഗണിച്ചത്.ഉദ്ഘാടനം ചെയ്യേണ്ട പാലം ജനകീയ ഉദ്ഘാടനമെന്ന രീതിയില്‍ വി ഫോര്‍ പ്രവര്‍ത്തകള്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു.എന്നാൽ, മറുവശത്ത് ബാരിക്കേഡ് തുറക്കാത്തതിനാൽ കയറിയ വാഹനങ്ങൾ പാലത്തിൽ കുടുങ്ങുകയായിരുന്നു.കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നുമായിരുന്നു നിപുനെ പോലീസ് അറസ്റ്റ് ചെയ്തത്.ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടി വയ്ക്കണം, എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുത്തരവിൻ്റെ പകർപ്പ് ലഭിക്കാത്തതിനാൽ വ്യാഴാഴ്ചയായിരിക്കും ജാമ്യത്തിലിറങ്ങുക