
നിയമസഭ സമ്മേളനം പ്രക്ഷുബ്ധമായ ഇന്ന്, പ്രതിപക്ഷവും – മുഖ്യമന്ത്രിയും നേർക്കുനേർ വന്ന സാഹചര്യമായിരുന്നു സഭയിൽ. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ലെന്നും, ആരെയെങ്കിലും കൊണ്ട് പറയിച്ചാല്‍ മതിയായിരുന്നുവെന്നും നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്നും, പി.ആര് ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയതെന്നുമടക്കമുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത് വലിയ തള്ളായിപ്പോയെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിച്ച് ചെന്നിത്തല പറഞ്ഞു. ഇത്രയും തള്ള് വേണ്ടിയിരുന്നില്ലെന്നും, കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷം സഭയിൽ നിശബ്ദമാണെന്ന അഭിപ്രായം പൊതുവെഉയർന്നിരുന്നു.ഈപശ്ചാത്തലത്തിലാണ്പ്രതിപക്ഷംമുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതികരിച്ചെന്നതും ശ്രദ്ധേയമാണ്.