
കൊവിഡ്മഹാമാരിക്കിടയിൽ, പൊതുജനത്തിന് തിരിച്ചടിയായി ഇന്ധന വിലവർധനവ്.സാമ്പത്തിക ദുരിതത്തിനിടയിൽഇന്ധനവിലവർധനവ്ജനത്തെദുരിതത്തിലാക്കിയിരിക്കുകയാണ്.തുടര്‍ച്ചയായ രണ്ടാം ദിനമാണ് വിലവര്‍ധനവ്. പെട്രോളിന് 25പൈസയും, ഡീസലിന് 26പൈസയുമാണ് കൂടിയത്. ജനുവരിയിൽ ഇത് മൂന്നാം തവണയാണ് വില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
കൊച്ചിയിലെ പെട്രോള്‍ വില 84.86 രൂപയാണ്. ഡീസലിന് 78.89രൂപയും നല്‍കണം. കോഴിക്കോട് പെട്രോളിന് 84.91രൂപയും ഡീസലിന് 79.03രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.73രൂപയും, ഡീസലിന് 80.70 രൂപയുമാണ്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ കുറവ് വരുന്നതിന് അനുസരിച്ച് ഇന്ധന വില വർധനവിൽ സർക്കാർ എന്തുകൊണ്ടാണ് കുറവ് വരുത്താത്തതെന്ന ചോദ്യം പൊതുജനങ്ങളിൽ അവശേഷിക്കുന്നു.