
രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിലെ,പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ്മാറി കേന്ദ്രസർക്കാർ.കോവിഡ് വാക്സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയാല്‍ നിര്‍മാതാക്കളായ കമ്പനികള്‍ മാത്രമായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര സര്ക്കാര്വ്യക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാരും കൊവിഡ് വാക്സിൻ്റെ ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിന് നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിലപാടറിയിച്ചിരിക്കുന്നത്.
കോവിഡ് വാക്സിനേഷന് നടപടികള്‍ രാജ്യത്ത് ആരംഭിക്കാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.നിർമ്മാണകരാർ പ്രകാരം വാക്സിൻ ഉപയോഗത്തിൽ എന്തെങ്കിലും പിഴവ് വന്നാൽ കമ്പനിക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഇക്കാര്യത്തിൽ സർക്കാരും ഉത്തരവാദിത്വമേൽക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. യുഎസ്, യു.കെ ഉൾപ്പെടെയുള്ള പല വിദേശരാജ്യങ്ങളും ഇക്കാര്യത്തിൽ ഉത്തരവാദിത്വമേറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ സർക്കാരിനെ സമീപിച്ചത്.