0 Comments

പാരിതോഷികങ്ങളുടെ പെരുമഴയിൽ മുഹമ്മദ് അസറുദ്ദീൻ. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ്അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചതിനാണ് ഓപ്പണര്‍ മുഹമ്മദ് അസഹ്‌റുദ്ദീന് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചത്. അസഹ്‌റുദ്ദീൻ എടുത്ത, ഓരോ റണ്‍സിന് ആയിരം രൂപവെച്ച് നല്‍കുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ അറിയിപ്പ്. ഈ കണക്കിൻ്റെ അടിസ്ഥാനത്തിൽ 137 റണ്‍സെടുത്ത അസഹ്‌റുദ്ദീന് 1,37,000രൂപ ലഭിക്കും.

മത്സരത്തിൽ 8വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തറപറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഇരുപത് ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സാണ്. മറുപടി ബാറ്റിംഗില്‍ 25പന്തു ബാക്കിനില്‍ക്കെ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. അസറുദ്ദീൻ്റെ മിന്നും പ്രകടനത്തിൽ ജന്മനാടായ കാസർഗോഡുകാരും വലിയ ആഘോഷത്തിലാണ്. മുൻ ഇന്ത്യൻ താരം മുഹമ്മദ് അസറുദ്ദീനോടുള്ള ആരാധനയാണ് കേരളത്തിലെ അസറുദ്ദീൻ്റെയും പേരിന് പിന്നിൽ.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *