
മകരവിളക്കിന് സമാപ്തികുറിച്ച് കൊണ്ട് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി.ആറരയ്ക്ക് നടക്കുന്ന ദീപാരാധനയ്ക്ക് തിരുവാഭരണം ചാർത്തിയാകും, മകരവിളക്കിൻ്റെ അവസാന ദിനമായ ഇന്നത്തെ ദീപാരാധന. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനവും ഇന്ന് വൈകിട്ട് നടക്കും. ഉച്ചയ്ക്ക് ഒന്നരക്ക് ശേഷം ആരെയും സന്നിധാനത്തേക്ക് കടത്തിവിട്ടിട്ടില്ല. പതിവിന് വിപരീതമായി, ഇന്നത്തെ പൂജകളെല്ലാം നേരത്തെയായിരുന്നു. ഭക്തജനങ്ങളെ സന്നിധാനപരിസരത്തോ, പതിനെട്ടാംപടിയുടെ താഴെയോ തങ്ങാൻ അനുവദിക്കുന്നില്ല. ഇതിന് മുന്നോടിയായി ഗസ്റ്റ്ഹൗസിൽ ഇന്നലെ മുതൽ താമസിച്ചിരുന്നവരെ പോലീസ് ഒഴിവാക്കിയിരുന്നു. സന്നിധാനത്ത് എത്തുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റുമായി എത്തണമെന്നത് പോലീസ് കർശനമായി പരിശോധിക്കുന്നുണ്ട്.