
എൻ.സി.പി സീറ്റ് തർക്കത്തിൽ പ്രതികരണവുമായി ദേശീയ അധ്യക്ഷൻ ശരദ്പവാർ. എൽ.ഡി.എഫുമായി വർഷങ്ങളുടെ ബന്ധമാണ് എൻ.സി.പി ക്കുള്ളത്. ഇക്കാര്യത്തിൽ ആലോചിക്കാതെ ഒരു തീരുമാനമെടുക്കില്ല. ഇതിനായി എൻ.സി.പിയുടെ നിലപാട് നേരിട്ടറിയിക്കാൻ ഇരുപത്തിമൂന്നാം തീയതി താൻ കേരളത്തിലെത്തുമെന്നും പവാർ വക്തമാക്കി. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ അടുത്ത ദിവസം ശരത് പവാറിനെ കാണും. വിഷയങ്ങൾ കേന്ദ്രനേതൃത്വ തലത്തിൽ എത്തിയിട്ടും, പാലാ സീറ്റിൻ്റെ കാര്യത്തിൽ ഉറപ്പൊന്നും നൽകാനാവില്ലന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.ശരദ്പവാറും, പിണറായിവിജയനും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രശ്ന പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ് ഇരു പാർട്ടികളുടെയും കേരള ഘടകത്തിനും.