0 Comments

വാളയാർ കേസിലെ രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു. മുഖ്യ പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എം മധുവിന്  ഹൈക്കോടതി അനുവദിച്ച ജാമ്യം തുടരും.
വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്കാണ് ഇന്ന് തുടക്കമായത്.

ഹൈക്കോടതി നിർദ്ദേശപ്രകാരം പാലക്കാട് പോക്സോ കോടതിയിൽ ഹാജരായ വി മധു, ഷിബു എന്നിവരെ ജനുവരി 22 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് നടപടി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും അല്ലെങ്കിൽ തുടരന്വേഷണത്തിൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് നടപടി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!