0 Comments

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. കഴി‍ഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ റോയല്‍സ് ക്യാപ്റ്റനാക്കിയിരുന്നു.

യുഎഇയിൽ നടന്ന ഐപിഎൽ 13–ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും. രാജസ്ഥാൻ റോയൽസിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!