0 Comments

യുഎസ്സിന്റെ 46ാം പ്രസിഡന്റായി ജോ ബൈഡനും അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ്പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജോ ​ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ട്രം​പ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വാ​ഷിം​ഗ്ട​ൺ വി​ട്ടു. സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റി​ന് സൈ​ന്യം ആ​ചാ​ര​പ​ര​മാ​യ വി​ട​വാ​ങ്ങ​ൽ ന​ൽ​കി.

വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ നി​യു​ക്ത പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നും അ​ദ്ദേ​ഹം ആ​ശം​സ അ​റി​യി​ച്ചു. എ​ന്നാ​ൽ ബൈ​ഡ​ന്‍റെ​യും ക​മ​ലാ ഹാ​രി​സി​ന്‍റെ​യും പേ​രെ​ടു​ത്ത് അ​ദ്ദേ​ഹം ആ​ശം​സ അ​റി​യി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ത​ന്‍റെ ഭ​ര​ണ​കാ​ല നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ ട്രം​പ് അ​മേ​രി​ക്ക ഇ​ക്കാ​ല​യ​ള​വി​ൽ ലോ​ക​ത്ത് ഒ​ന്നാ​മ​ത് എ​ത്തി​യെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ നി​ർ​മി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ നി​ർ​മി​ക്കാ​നാ​യ​ത് നേ​ട്ട​മാ​യി. അ​മേ​രി​ക്ക​യെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി നി​ല​നി​ർ​ത്താ​നും ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് സാ​ധി​ച്ചെ​ന്നും ട്രം​പ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

“പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നു,” ട്രംപ് പറഞ്ഞു. ആക്രമണസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് കനത്ത ക്രമീകരണങ്ങളോടെയാണ് ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ. ബൈഡനൊപ്പം കമല ഹാരിസും ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. അടുത്തിടെയുണ്ടായ യുഎസ് ക്യാപിറ്റൽ കലാപത്തിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന വേദിക്ക് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!