0 Comments

കാഠ്​മണ്ഡു: വിവാദ പ്രസ്​താവനകൾ കൊണ്ട്​ വാർത്തകളിൽ ഇടംപിടിച്ച നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ്​ പാർട്ടി (എൻ.സി.പി)യിൽ നിന്ന്​ പുറത്താക്കി.

ഞായറാഴ്ച പാർട്ടിയിലെ വിമത വിഭാഗം സെൻട്രൽ കമ്മിറ്റി യോഗം വിളിച്ചുചേർത്താണ്​ ഈ തീരുമാനമെടുത്തത്​. ‘ശർമ്മ ഒലിയുടെ പാർട്ടി അംഗത്വം റദ്ദാക്കി’- യോഗത്തിനുശേഷം വിമത ഗ്രൂപ്പിന്‍റെ വക്​താവ്​ നാരായൺ കാജി ശ്രേഷ്​ഠ മാധ്യമങ്ങളോട്​ പറഞ്ഞു.

വെള്ളിയാഴ്ച വിമത വിഭാഗം നേതാക്കൾ ഒലിയുടെ അംഗത്വം റദ്ദാക്കുമെന്ന്​ വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞമാസം 20ന്​ നേപ്പാൾ പാർലമെന്‍റ്​ പിരിച്ചുവിടാൻ ഒലി ശിപാർശ ചെയ്​തിരുന്നു. ഇതിനെ ചോദ്യം ചെയ്​ത്​ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒരുമാസത്തിനിടെ രണ്ട്​ തവണയാണ്​ ഈ തീരുമാനത്തിനെതിരെ അവർ തെരുവിലിറങ്ങിയത്​.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *