0 Comments

പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് വീണ്ടും നീട്ടിയേക്കും. മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 26 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നിര്‍മ്മാതാവ് ഈ മാസം രണ്ടിന് റിലീസ് തിയതി പ്രഖ്യാപിച്ചത്.

എന്നാല്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്താല്‍ റംസാന്‍ ആരംഭിക്കുന്നതിനു മുന്‍പി രണ്ടൊ മൂന്നോ ആഴ്ചകള്‍ മാത്രമേ ചിത്രത്തിന് തയറ്ററുകള്‍ ലഭിക്കൂ. ഇത് ഗള്‍ഫ് റിലീസിനെയടക്കം ബാധിക്കുമെന്നതാണ് ചിത്രത്തിന്റെ റിലീസ് തിയതി നീട്ടിവെക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ഘടകം.

എന്നാല് റംസാന്‍ മാസം കഴിഞ്ഞ് പെരുന്നാള്‍ റിലീസായി ചിത്രം എത്താനും സാധ്യതയുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ സ്ഥലത്തില്ലാത്തിനാല്‍ അദേഹം എത്തിയതിനു ശേഷം ചിത്രത്തിന്റെ പുതിയ റിലീസ് തിയതി സംബന്ധിച്ച തീൂരുമാനത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തൂ.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *