0 Comments

ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തില്‍ രമ്യാ നമ്പീശനും വേഷമിടുന്നു. ‘അഞ്ചാം പാതിര’യ്ക്കു ശേഷം തമിഴ് ചിത്രങ്ങളുടെ തിരക്കിടയിൽ നിന്നാണ് രമ്യാ നമ്പീശന്‍ എത്തുന്നത് .

അനിൽ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ഈ ആക്ഷേപഹാസ്യ ചിത്രം പറയുന്നത്. മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, ചിത്രസംയോജനം- നൗഫൽ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ- ഉണ്ണി പാലോട്, ആർട്ട്- ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ- ബാദുഷ എൻ.എം, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, സ്റ്റിൽസ്- ജിതിൻ മധു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *