0 Comments

ഡൽഹി അതിർത്തിയിലെ ട്രാക്ടർ റാലിയ്ക്കിടെ നടന്ന സംഘർഷത്തിൽ മേധാ പട്കറിനെതിരേയും കേസെടുത്ത് പോലീസ്. മേധാ പട്കർ ഉൾപ്പെടെ 37 നേതാക്കൾക്കെതിരെ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മേധാ പട്കർ, ഭൂട്ടാ സിഭ്, യോഗേന്ദ്ര യാദവ്, ദർസൻ പാൽ, രാകേഷ് തിക്കായിത്, ജെഗീന്ദർ ഉപഗ്രഹ തുടങ്ങിയവർ സഘർഷത്തിന് ഉത്തരവാദികളാണെന്നും പോലീസ് അറിയിച്ചു.

അതിനിടെ, കർഷക പ്രക്ഷോഭത്തിൽ നിന്ന് രണ്ടു സംഘടനകൾ പിന്മാറി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് പിന്മാറിയത്.

രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ സർക്കാർ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമരസമിതി അറിയിച്ചു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!