0 Comments

ആന പ്രേമികളുടെ ഹരം ആരുന്ന മംഗലാം കുന്നു കർണൻ ചരിഞ്ഞു.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ രണ്ടരയോടെയായിരുന്നു അന്ത്യം.65 വയസാരുന്നു, 1963 ബിഹാർ ഇൽ ആരുന്നു കര്ണന്റെ ജനനം. തൃശൂർ പൂരം ഉൾപ്പടെ അനേകം ഉത്സാവങ്ങളിൽ പങ്കെടിത്തിട്ടുണ്ട്. പ്രൗഢമായ നിൽപാണ് കർണ്ണനെ കൂടുതല്‍ ഉയരമുള്ള ആനകൾക്കൊപ്പം നിൽക്കുമ്പോഴും വ്യത്യസ്തനാക്കുന്നത്. സിനിമ താരങ്ങളെ പോലെ തന്നെ ഫാൻസ് അസോസിയേഷൻ ഓക്കേ ഉള്ള ആന ആരുന്നു കർണൻ. അനേകം ഗജമേളകളിലും പരസ്യ ചിത്രങ്ങളിലും സിനിമകളിലും കർണൻ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്.

മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണു കർണൻ. ബിഹാറിൽ ആണ് ജനനംഎങ്കിലും കേരളത്തിലെ പോലെ ലക്ഷണംഉള്ളവൻ ആരുന്നു  കർണൻ. ഇരിക്കസ്ഥാനത്തു നിന്നു നോകുമ്പോൾ ഏകദേശം 302 സെന്റിമീറ്റർ ആണ് ഉയരം.
തലയെടുപ്പ് മത്സരങ്ങളിൽ നിരവധി തവണ മത്സരിച്ച വിജയിച്ചിട്ടുണ്ട് വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തിൽ 9 വർഷം തുടർച്ചയായി വിജയിയായിരുന്നു കർണൻ.

Leave a Reply

Your email address will not be published. Required fields are marked *