0 Comments

എറണാകുളം പുല്ലേപ്പടി യുവാവിനെ മരിച്ച നിലയിൽ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മോഷണ മുതൽ പങ്ക് വെക്കുംപോൾ ഉണ്ടായ തക്കത്തിൽ ആണ് കൊലപാതകം എന്നാരുന്നു പ്രതി ആദ്യം നൽകിയ മോഴി. എന്നാൽ മോഷണക്കേസിൽ പൊലീസിന് തെളിവ് ലഭിക്കാതെ ഇരിക്കാൻ ആണ് കൂട്ടുപ്രതി ആയ സുഹൃത്തിനെ കൊലപ്പെടുത്തിയത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.
കഴിഞ്ഞ പുതുവൽസര രാത്രിയിൽ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കഴിഞ്ഞ ദിവസം റയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഫോട്കൊച്ചിക്കാരൻ ഡിനോയിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തെ നടന്ന വീടിൻറെ ഉടമയുടെ സഹോദര പുത്രൻ ആണ് ഡിനോയി.
ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാർ കത്തിക്കരിഞ്ഞ നിലയിൽ ജോബിയുടെ മൃതുദേഹം പുല്ലേപ്പടിയിൽ നിന്ന് കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് മോഷണക്കുറ്റത്തിന് ചോദ്യം ഡിനോയിനെ ചോദ്യം ചെയ്തു വരുന്നതിനിടെ കൊലപാതകക്കുറ്റം സമ്മതിക്കുക ആരുന്നു എന്ന് പോലീസ് പറഞു.

Leave a Reply

Your email address will not be published. Required fields are marked *