0 Comments

ഈ ഇടയാക്കുന്നു ബിഗ്‌ബോസ് മൽത്സരാർത്ഥിയും മോഡലും ആയിരുന്ന സന ഖാൻ ന്റെ വിവാഹം കഴിഞ്ഞത് . ഗുജറാത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.
സിനിമയുടെ ഗ്ലാമർ ലോകത്തുനിന്ന് വിടപറഞ്ഞതിനു പിന്നാലെ ആണ്ഇവരുടെ വിവാഹം കഴിഞ്ഞത്.
സന ഇപ്പോൾ പങ്കുവെച്ച കുറിപ്പാണു വൈറൽ ആയിരിക്കുന്നത്. തന്റെ പൂർവ്വ കാല ജീവിതത്തെ കുറിച്ചു വിഡിയോയും വാർത്തകളും എതിരെയാണ് സന കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.
“എന്നെക്കുറിച്ച് പലരും മോശം വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ തുടങ്ങി നാളുകളായി. പക്ഷേ ഇത്രനാളും ഞാൻ ക്ഷമിച്ചു. പക്ഷേ ഇപ്പോൾ ഒരാൾ എന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കി കുപ്രചരണങ്ങൾ നടത്തുന്നു. ഒരു വ്യക്തി മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ. എന്റെ ഹൃദയം തകർക്കപ്പെട്ടു.അയാളുടെ പേര് പറഞ്ഞ് അയാളെന്നോട് ചെയ്തത് തിരിച്ചു ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പൈശാചികമാണ്, പിന്തുണയ്ക്കാനാകില്ലെങ്കിൽ നന്നായി പെരുമാറാൻ,അല്ലെങ്കിൽ നിശബ്ദനായിരിക്കാൻ ശ്രമിക്കൂ. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് ആ വ്യക്തിയെ പഴയ കാര്യങ്ങളെ കുറിച്ച് ആലോചിപ്പിച്ച് കുറ്റബോധം കൊണ്ട് വിഷാദത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കരുത്. പലപ്പോഴും നമ്മൾ മാനസാന്തരപ്പെട്ട് മുന്നോട്ട് പോകും. പക്ഷേ എന്നെപ്പോലെ ചിലർ പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കിൽ എന്ന് ചിന്തിക്കും”. സന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!