0 Comments

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീടില്ലാത്ത അർഹതപ്പെട്ട എല്ലാവർക്കും വീട്നിർമിച്ചു നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി അറിയിച്ചു.ലൈഫ് മിഷൻ ഇൽ പൂർത്തീകരിച്ച രണ്ടരലക്ഷം വീടുകളുടെ പ്രഘ്യാപനം നടത്തുകയാരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തു നടക്കുന്ന വിവിധ പദ്ദതികളെ ഏകീകരിച്ചു ലൈഫ് പദ്ദതി നടപ്പാക്കി അതിലൂടെ ആണ് ഇത്രയും ആളുകളുടെ വീടൊരുക്കാൻ കഴിഞ്ഞത്.രണ്ടര ലക്ഷം വീടുകൾ നിർമിച്ചു നൽകിയതിലൂടെ പത്തുലക്ഷം പേരുടെ സ്വപ്നം ആണ് നിറവേറിയത്. ലൈഫ് മിഷൻ പദ്ധതിക്ക് വളരെ വലിയ അംഗീകാരമാണ് കേരളത്തിൽ ലഭിച്ചത്.
രണ്ടരലക്ഷം വീടുകൾ പൂർത്തിയാക്കുകയും കൂടാതെ 106 ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും ലക്ഷ്യം കൈവരിച്ചു.ലൈഫ് മിഷൻന്റെ രണ്ടാംഘട്ട പ്രവർത്തനം പൂർത്തിയായി കൊണ്ടിരിക്കുകയാണ് .കൂടാതെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് വലിയ പരിഗണനയാണ് സർക്കാർ നൽകുന്നത്.
വീടില്ലാത്തവർക്കും അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർക്കും ഉടനെ പരിഹാരം കാണും എന്നും അപേക്ഷ നൽകിയവരിൽ അർഹതപ്പെട്ട എല്ലാവർക്കും വീടുനൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *