0 Comments

കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു.അടുത്ത 13 ദിവസങ്ങളിൽ 6600-17500 വരെ ഉയർന്നേക്കാം എന്ന ആരോഗ്യ വകുപ്പിൻറെ മുന്നറിയിപ്പ് കൂടി പരിഗണിച്ചു ആണ് പുതിയ നിയന്ത്രണങ്ങൾ.നേരത്തേത് പോലെ രോഗവ്യാപന നിരക്ക് കൂടുതൽ ഇല്ലങ്കിലും രോഗ മുക്തരെക്കാൾ രോഗ ബാധിതർ ആണ് കൂടുതൽ.

അനേകം വിമർശനങ്ങൾ ഉണ്ടായെങ്കിലും, യഥാർത്ഥ കണക്കുകൾ ജനത്തിന് മുന്നിൽ പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനത്തു ഉടനീളം 2500 പോലീസ് ഉദ്യോഗസ്ഥരെഇന്ന് മുതൽ നിരീക്ഷണത്തിനു ഇറക്കും.റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് ഷോപ്പിങ് മാള്, പൊതുനിരത്തുകൾ, തുടങ്ങിയ സ്ഥാലങ്ങളിൽ ജനങ്ങൾ തമ്മിൽ സാമൂഹിക അകലംവും മാസ്കും ധരിച്ചിട്ടുണ്ടോ എന്ന് പോലീസ് ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തുറസായ സ്ഥാലങ്ങളിൽ കഴിവതും കല്യാണങ്ങൾ പോലുള്ള പരുപാടി നടത്തുക . അടച്ചിട്ട ഹാളുകളിൽ കല്യാണങ്ങൾ നടത്തുന്നത് ഒഴിവാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം വളരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഈ കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *