0 Comments

ഫോട്കൊച്ചി കഴുത്തുമുട്ടത്തു മംഗലത് വീട്ടിൽ ജോബി (19) യുടേ മൃതുദേഹമാണ് കത്തികരിഞ്ഞനിലയിൽ റെയിൽവേ ട്രാക്കന് സമീപത്തുനിന്ന് കണ്ടെടുത്തത്. ഒരുമിച്ചു നടത്തിയ മോഷണ വിവരം പുറത്തറിഞ്ഞേക്കുമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയത്. തോപ്പുംപടി ചുള്ളിക്കൽ കൂട്ടുങ്കൽ ഡിനോയ് ക്രിസ്‌റ്റോ (24), ട്രാൻസ്‌ജെൻഡറായ മലപ്പുറം തിരൂർ തണലൂർ വിഷാറത്ത് വീട്ടിൽ വി ഹാരീസ് എന്ന സുലു (34), എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പ് പാട്ടാളത്ത് മണിലാൽ എന്ന സൂര്യ (19), പുനലൂർ വിളക്കുവട്ടം പരപ്പിൽ പ്രസാദ് (25), എന്നിവരെയാണ്

എളമക്കര പൊലീസ് അറസ്റ്റുചെയ്തത്.പ്രതികളിൽ ഒരാളായ ഡിനോയ് ക്രിസ്റ്റോയുടെ പ്രിതൃസഹോദരൻറെ വീട്ടിൽനിന്നാണ് ഡിനോയും ജോബിയും മറ്റു പ്രതികളൂം ചേർന്നു 130 പവൻ മോഷ്ടിച്ചത്. പോലീസ് സ്ഥാലത് എത്തി തെളിവെടുക്കുമ്പോൾ പ്രതി ഡിനോയ് ചോദിച്ച സംശയമാണ് പൊലീസിന് വിനയായത്.നായക്ക് എത്ര മണിക്കൂർ വരെ മണം ലഭിക്കുമെന്നാരുന്നു ചോദ്യം.ഇതോടെ ഡിനോയ് പോലീസിന്റെ സംശയത്തിൻറെ നിഴലിൽ ആരുന്നു.തുടർന്നാണ് പോലീസ് പ്രതികളെ പിടിച്ചത്.

ചൊവ്വാഴ്ച രാത്രി നഗരത്തിലെ ബാറിൽ മദ്യപിച്ചശേഷം ജോബിയെ വിജനമായ റെയിൽവെ ട്രാക്കിന് സമീപം എത്തിക്കുകയായിരുന്നു തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത് അതിനശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മറ്റു പ്രതികളുടെ പങ്ക് വ്യക്തമാക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!