0 Comments

സമ്മാനം ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു സ്ത്രീ ശക്തിയുടെ ലോട്ടറി തിരുത്തി വില്പനക്കാരനെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ ആയി.വെഞ്ചേബ് ബ്ലാത്തൂർ വീട്ടിൽ ഷാജി ആണ് അറസ്റ്റിൽ ആയതു.മാറാട് എൽ പി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന രതീഷ് ആണ് തട്ടിപ്പിന് ഇരയായത്.

സ്ത്രീ ശക്തി യുടെ ലോട്ടറി ടിക്കെറ്റിൽ 8 എന്ന ആക്കം 3 എന്ന് തിരുത്തിയ ടികെറ്റ് ആണ് നൽകിയത്.നൽകിയ നമ്പറിനു 1000 രൂപ സമ്മാനം ഉണ്ടെന്നു അറിയിച്ചപ്പോൾ 10 ടിക്കറ്റും ബാക്കി 600 രൂപ പണമായും കൈപ്പറ്റുകയും ചെയ്തു.പിന്നീട് ലോട്ടറി ഏജൻസിയെ സമീപിച്ചപ്പോൾ ആണ് രതീഷിനു തട്ടിപ്പുമാനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *