0 Comments

ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ടു പാർലമെന്റിൽ ഇരുസഭകളെയും അഭിസംബോദന ചെയ്ത്കൊണ്ട് രാഷ്രപതി രാംനാഥ് കോവിന്ദ് പ്രസംഗിച്ചു. റിപ്പബ്ലിക്ക് ദിനവും ദേശിയ പതാകയേയും കഴിഞ്ഞ ദിനങ്ങളിൽ രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക്ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെ ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങളെ ചൂണ്ടിക്കാട്ടിയരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

പുതിയ മൂന്ന് കർഷക നീയമങ്ങൾ വരുന്നതിനു മുമ്പുണ്ടാരുന്ന നീയമങ്ങളും അവകാശങ്ങളും വെട്ടികുറക്കില്ലന്നും കൂടാതെ പുതിയ നീയമങ്ങളിലൂടെ കർഷകർക്ക് പുതിയ സൗകര്യങ്ങളും അവകാശങ്ങളും നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ചെറുകിട നാമമാത്ര കർഷകരെ സഹായിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 1,13,000 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് സമയത് സർക്കാർ എടുത്ത തീരുമാനങ്ങളിൽ താൻ സംതൃപ്തൻ ആണെന്നും ഇതിലൂടെ അനേകം ജനങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. കോവിഡ് മൂലം ആറ് എംപിമാര്‍ അകാലത്തില്‍ നമ്മെ വിട്ടുപോയി. എല്ലാവര്‍ക്കും ആദരാജ്ഞലി അര്‍പ്പിക്കുന്നു’ രാംനാഥ് കോവിന്ദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *