0 Comments

ഹോളിവുഡ് നടി സിസിലി ടൈസൺ അന്തരിച്ചു.വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.നടിയുടെ മരണവാര്‍ത്ത മനേജര്‍ ലാറി തോംസണാണ് പുറത്ത് വിട്ടത്.

1950 ഇൽ കാരിബ് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് വന്നത്.ഹൂഡ്‌ലം, ഡയറി ഓഫ് എ മാഡ് ബ്ലാക്ക് വുമണ്‍, ദ ഹെല്‍പ്പ്, ദ ഓട്ടോബയോഗ്രഫി ഓഫ് മിസ് ജെയിന്‍ പിറ്റ്മാന്‍, വിഡോ ടെല്‍സ് ഓള്‍, ദ ബ്ലൂ ബേഡ്, അലക്‌സ് ക്രോസ്എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 2020-ല്‍ പുറത്തിറങ്ങിയ എ ഫാള്‍ ഫ്രം ഗ്രേസിലാണ് അവസാനമായി അഭിനയിച്ചത്.

മൂന്ന് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങളും നാല് ബ്ലാക്ക് റീല്‍ പുരസ്‌കാരങ്ങളും ഒരു സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ പുരസ്‌കാരവും നേടി. ഒട്ടനവധി ടെലിവിഷന്‍ സീരിസുകളിലും വേഷമിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!