0 Comments

പ്രീമിയം പെട്രോളിന്റെ വില 100 രൂപ പിന്നിട്ട സാഹചര്യത്തിൽ, പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ്രണ്ടു ശതമാനം കുറച്ചതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്‍ന്നു നിൽക്കുമ്പോഴും ഇന്ത്യയിൽ ഇന്ധനവില ഉയരുന്നതു പൊതുവിൽ വിലക്കയറ്റത്തിനു വഴിവയ്ക്കും. സാമ്പത്തികമായി സാധാരണക്കാരെ സാരമായി ബാധിക്കുന്ന കാര്യമാണിത്.

കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാധരണക്കാരെ കണക്കിൽ എടുത്താണ് ഇന്ധനവിലയിലെ വാറ്റ്ൽ 2 ശതമാനം ഇളവ് കൊടുക്കുന്നത്.വാറ്റ് കുറയുന്നത് സാദാരണക്കാർക്ക് ഗുണകരം ആകും. ഈ തീരുമാനത്തിലൂടെ സർക്കാരിന്റെ ഖജനാവിൽ 1000 കോടിയോളം രൂപയുടെ കുറവാണു ഉണ്ടാവുക.

പെട്രോളിനു ലീറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും എക്സൈസ് നികുതിയായി കേന്ദ്ര സർക്കാർ ഈടാക്കുന്നുണ്ട്. ഇതു കൂടുതലാണ്.ജനുവരി 28 മുതൽ ഇളവ് പ്രാബല്യത്തിലായി.ഈ മാസം 13 മുതല്‍ മൂന്നു രൂപയോളമാണു കൂട്ടിയത്. ഇന്ധനവിലയില്‍ നികുതിയിളവിനുപോലും കേന്ദ്ര–സംസ്ഥാന സര്‍ക്കാർ തയാറാവുന്നില്ല.ഇതിൽ ജനങ്ങൾ പ്രതിഷേധത്തിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!