0 Comments

നോവവാക്സ് കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടി.89.3% ശതമാനം വിജയകരം ആണെന്ന് യൂ കെ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീനുമാണു രാജ്യത്തു കുത്തിവയ്പിന് ഉപയോഗിക്കുന്നത്.

‘ഏതാനും ദിവസങ്ങൾക്കു മുൻപു ഡ്രഗ് കൺട്രോർക്ക് അപേക്ഷ നൽകിയിരുന്നു. ഇന്ത്യയിലെ പരീക്ഷണത്തിന് ഉടൻ അനുമതി കിട്ടുമെന്നാണു കരുതുന്നത്.’– സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല വാർത്താ ഏജൻസിയായറോയിറ്റേഴ്സിനോടു പറഞ്ഞു.നോവവാക്സ് വാക്സീനുമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) സഹകരിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ അനുമതി ലഭിച്ചാൽ ഏറ്റവും കൂടുതൽ ലഭ്യമാകാൻ ഇടയുള്ള വാക്സീനുകളിലൊന്നാണിത്.

രാജ്യമാകെ കുത്തിവെപ്പിലേക്കു കടന്നാൽ ഏറ്റവും അതികം സഹായകരമായേക്കാവുന്ന വാക്‌സിൻ കൂടെ ആണ് ഇത്.18 നും 85 നും ഇടയിൽ പ്രായം ഉള്ള 1500 പേരിൽ ആണ് വാക്‌സിന്റെ പരീക്ഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!