0 Comments

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ ആർആർആറിൽ’ കേന്ദ്ര കഥാപാത്രമായി ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസും.ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ നായികയായാണ് ഒലിവിയ എത്തുന്നത്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യൻ ബിഗ്ബജറ്റ് ചിത്രം കൂടിയാണ്.

2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമരുന്നു സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടത്.ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കൊമാരു ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ജൂനിയർ എൻ ടി ർആർ ആണ് കൊമാരു ഭീം ആയി വേഷമിടുന്നത്.അല്ലൂരി സീതാരാമരാജുവായി എത്തുന്നത് രാം ചരൺ ആണ്. ഡി വി വി ധനയ്യയാണ് 300 കോടി ബഡ്ജറ്റിൽ ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!