0 Comments

നാട്ടുകാരെന്നു അവകാശപ്പെട്ട് ഇനിയും സിംഗു,തിക്രി അതിർത്തികളിൽ ആക്രമണം ഉണ്ടായേക്കാം എന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് അതിർത്തികൾ അതീവ ജാഗ്രതയിൽ ആണ്. സമരത്തെ അട്ടി മറിക്കാൻ ആണ് ശ്രമം എന്ന് കർഷക സഘടനകൾ കുറ്റപ്പെടുത്തി.ഇന്നല സിംഗുവിൽ കർഷകരും ഇരുനൂറോളം പേരുടെ സംഘവും പോലീസ് നോക്കിനിൽക്കേ ഏറ്റുമുട്ടിയിരുന്നു.ഈ സഹചാരിത്തിന്മേലാണ് നടപടി.

ഡൽഹി -യുപി അതിർത്തിയായ ഗാസിപ്പുരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം. ഇന്നലെ സിംഗുവിൽ ഉണ്ടായ പ്രശ്നവുമായി ബന്ധപെട്ടു 14 പേർ അറസ്റ്റിൽ ആയി.അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണു ഒത്താശയോടെ പൊലീസിന്റ ഇന്നലെ സിംഘുവിൽ എത്തിയതെന്നു കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് ആരോപിച്ചു. അതുപോലെതന്നെ മറ്റൊരുസമരകേന്ദ്രമായ ത്രിക്കിയിലും പുറത്തുനിന്നുള്ളവരും കർഷകരും തമ്മിൽ ചെറിയ ഏറ്റുമുട്ടൽ ഉണ്ടായി.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അംബാല, കർണാൽ എന്നിവയടക്കം ഹരിയാനയിലെ 17 ജില്ലകളിൽ ഇന്നു വൈകിട്ട് 5 വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി.ഡൽഹി -യുപി അതിർത്തിയായ ഗാസിപ്പുരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.

Leave a Reply

Your email address will not be published. Required fields are marked *