0 Comments

ലോകേഷ് വിജയ് കൂട്ടുകെട്ടിൽ പിറന്ന തമിൾ ചിത്രം ആണ് മാസ്റ്റർ.വിജയ് യും വിജയ് സേതുപതിയുമാണ് സിനിമയിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.മാസ്റ്റർ ജനുവരി 13നു ആണ് തീയറ്ററിൽ എത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററിൽ റീലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടി ആണ് മാസ്റ്റർ.

ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സിനായി തുടക്കത്തില്‍ 36 കോടിയാണ് ആമസോണ്‍ മുടക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ആകെ മുടക്കിയത് 51.5 കോടി രൂപയാണ്.

130 കോടി ബഡ്ജറ്റ്ൽ നിർമിച്ച ചിത്രം ഇതുവരെ തീയേറ്ററികളിൽ നിന്ന് 220 കോടി രൂപ കിട്ടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.മാളവിക മോഹനന്‍, ആന്‍ഡ്രിയ, അര്‍ജുന്‍ ദാസ്, ഗൗരി ജി കിഷന്‍, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *