0 Comments

ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തതു കേരളത്തിൽ ആണ്. 2020 ജനുവരി 30നുആണ് ആദ്യമായി കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു രോഗം ബാധിച്ചത്.ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും കൂടുതലാളുകളിലേക്ക് പടരാതെ നിയന്ത്രിക്കാൻ സാധിച്ചു.

ആദ്യമൊക്കെ കേരളത്തിന് സമ്പർക്ക പട്ടിക തയാറാക്കുന്നതിലൂടെ കൊറോണ നിയന്ത്രിക്കാൻ സാധിച്ചു.കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചു. എന്നാൽ ഒക്ടോബർ മുതൽ മറ്റു സംസ്ഥാനങ്ങൾക്കു കോറോണയെ പിടിച്ചു കെട്ടാൻ സാധിച്ചെങ്കിലും കേരളത്തിൽ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തു റിപ്പോർട്ട് ചെയ്യുന്ന 40 ശതമാനം കേസുകളും കേരളത്തിലാണ്.

കേരളം അതീവ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. നല്ല രീതിയിൽ ഉള്ള മുൻകരുത്തലിലൂടെയും ശ്രദ്ധയിലൂടെയും മാത്രം ആണ് ഇനി കൊറോണ നിയന്ത്രിക്കാൻ സാധിക്കു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!