0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിട്ടു തൻ തിരുവനതപുരം മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.തൻ പുതുപ്പള്ളി വിട്ടു വേറെ എവിടെയും മത്സരിക്കില്ല എന്നും മത്സരിക്കുന്ന കാലമത്രയും അതിനുമാറ്റം ഉണ്ടാകില്ല എന്നും അദ്ദേഹം പറഞു.

ഈ ഇടക്കാണ് ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി വിട്ട് മത്സരിച്ചേക്കും എന്ന് വാർത്തകൾ വന്നത്.എല്ലാ വാർത്തകളും തെറ്റാണെന്നു തള്ളിയാണ് ഉമ്മൻ‌ചാണ്ടി ഇപ്പോ രംഗത്തു വന്നേക്കുന്നത്.പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെ നിറുത്തി സീറ്റ് ഭഗ്രമാക്കാനും കോൺഗ്രസിൽ ആലോചന എന്നാണ് വന്ന വാർത്ത.അതേസമയം, എവിടെ മത്സരിച്ചാലും ഉമ്മൻചാണ്ടി ജയിക്കുമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് എന്നിവയിലേതെങ്കിലും ഒന്നിൽ ഉമ്മൻചാണ്ടിയെ ഇറക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *