0 Comments

മെസ്സിക്കോ:സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്‌സിൻ തങ്ങൾക്ക് വേണമെന്ന് ആവിശ്യപെട്ടുകൊണ്ട് അമേരിക്കൻ രാജ്യമായ മെക്‌സിക്കോ.8,70,000 ഡോസുകൾ ഇറക്കുമതി ചെയ്യാൻ ആണ് തീരുമാനം.ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്‌ട്രസെനെക്കയുമായി മെക്‌സിക്കോയും അർജന്റീനയും വാക്‌സിൻ വിതരണത്തിന് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.ആസ്‌ട്ര സിനിക്കയും ഓക്‌സ്‌ഫോർഡ് സർവകലാശാലയും ചേർന്ന് നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കുക സെറം ഇൻസ്‌‌റ്റി‌റ്റ്യൂട്ടാണ്.

ഫെബ്രുവരി പത്തോടെ 1.5 മില്യൺ ഡോസ് വാക്‌സിനുകൾ രാജ്യത്തെത്തുമെന്നാണ് കരുതുന്നതെന്ന് പ്രസിഡന്റ് ഒബ്രാഡോർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്നുള‌ള വാക്‌സിന് പുറമെ റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്ക് 5 വാക്‌സിന്റെ 8,70,000 ഡോസുകൾ ഇറക്കുമതി ചെയ്യാനും മെക്‌സിക്കോ തീരുമാനിച്ചിട്ടുണ്ട്.12.6 കോടി ജനസംഖ്യയുള‌ള രാജ്യത്ത് 20 ശതമാനം ജനങ്ങൾക്ക് വാക്‌സിൻ എത്തിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടുണ്ട്.കൊവിഡ് അതിരൂക്ഷമായ മെക്‌സിക്കോയിൽ പ്രതിരോധ വാക്‌സിനുകൾ എത്തിക്കാനുള‌ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *