0 Comments

വാഷിംഗ്‌ടൺ:മദ്യമാണെന്ന ധാരണയില്‍ ആന്റിഫ്രീസ് കഴിച്ചു യുഎസ് സൈനികരെ ടെക്‌സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശീലത്തിനിടക്ക് സൈനികര്‍ക്ക് മദ്യം ഉപയോഗിക്കാൻ പാടില്ല.എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍ നിന്നുള്ള സൈനികര്‍ പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ് ടെക്‌സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്‌. പതിനൊന്നു പേരാണ് കഴിച്ചത്.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് സൈനികവിഭാഗം ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

ചികിത്സയിലുള്ള സൈനികരുടെ ഉള്ളില്‍ ചെന്നിരിക്കുന്നത് എഥിലീന്‍ ഗ്ലൈക്കോളാണെന്ന് തിരിച്ചറിഞ്ഞതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ആന്റിഫ്രീസ് ഉള്ളിലെത്തിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കാനിടയാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!