0 Comments

സാന്‍ഫ്രാന്‍സിസ്‌കോ: ട്രംപിന്റെ ഫേസ്ബുക് അക്കൗണ്ട് വിലക്കിനെ തുടർന്ന് പൊതുജനാഭിപ്രായം തേടി ഫെയ്‌സ്ബുക്കിന്റെ വിദഗ്ദ്ധ സമിതി.ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ യു.എസ്. കാപിറ്റോളിന് നേരെ നടത്തിയ അക്രമസംഭവങ്ങളില്‍ ട്രംപിന്റെ രണ്ട് പോസ്റ്റുകളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രോത്സാഹനമായെന്ന നിരീക്ഷണത്തിലാണ് അക്കൗണ്ടിന്അനിശ്ചിതകാല അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. പോസ്റ്റുകളും വീഡിയോകളും നീക്കിയ ഫെയ്‌സ്ബുക്ക് ട്രംപിന്റെ അക്കൗണ്ടിന് ആദ്യം 24 മണിക്കൂര്‍ വിലക്കേര്‍പ്പടെുത്തുകയും പിന്നീട് അത് അനിശ്ചിതകാല മാറ്റുകയുമായിരുന്നു.

സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഭിപ്രായങ്ങളെ ഫെയ്‌സ്ബുക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ് ഓവര്‍സൈറ്റ് ബോര്‍ഡ് ജനങ്ങളില്‍നിന്ന് അഭിപ്രായം തേടുക.ഫെബ്രുവരി എട്ടിന് മുമ്പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *