0 Comments

അനൂപ് മേനോൻ ക്രൈംബ്രാഞ്ച് സി ഐ ആയി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.നവാഗതനായ ബിബിന്‍ കൃഷ്ണയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഫ്രന്‍ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനിഷ് കെ.എന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു കൂട്ടം പുതുമുഖങ്ങളുടെ കൂട്ടായ സംരംഭം ആണിത്. കൊച്ചിയിലെ തിരുവാണിയൂര്‍ ഡി.ഡി. ബംഗ്‌ളാവിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഒരു കുറ്റാന്വേഷണ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. അനൂപ് മേനോനും ലിയോണ ലിഷോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുമോഹന്‍, നന്ദു, എന്നിവരും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം- സന്തോഷ് രാമന്‍. മേക്കപ്പ്-പ്രദീപ് രംഗന്‍ കോസ്റ്റ്യും ഡിസൈന്‍- സുജിത് മട്ടന്നൂര്‍, അസോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ മാനേജര്‍ -രഞ്ജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് – ഷിഹാബ് വെണ്ണല, പ്രൊഡക്ഷന്‍ കണ്‍ടോളര്‍- നോബിള്‍ ജേക്കബ്ബ്, വാഴൂര്‍ ജോസ്, ഫോട്ടോ- രാംദാസ് മാത്തൂർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!